വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിൻ്റെ വാർഷികവും അവാർഡ് വിതരണവും നടത്തുന്നു
ശ്രീ നാരായണ ഗുരു ഭക്തസമാജത്തിൻ്റെ വാർഷികാഘോഷവും 2022 – 2023 വർഷത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വാണിയമ്പാറ പ്രദേശത്ത് മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും 2024 മാർച്ച് 31 ഞായറാഴ്ച വാണിയമ്പാറ SN നഗറിലെ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്നു.തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ സീനിയർ സിവിൽ ഓഫീസറും, വിവിധ വിഷയങ്ങളിൽ സാമൂഹിക അവബോധന മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കുകയും ,2022-ലെ സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്‌ജ് ഓഫ് ഓണർ’ പുരസ്‌കാരം നേടിയിട്ടുണ്ട്. മറ്റു നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. പോലീസിനും മറ്റും ബോധവത്ക്കരണ വീഡിയോകളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള കഥാകൃത്തു കൂടിയായ അരുൺ കുന്നമ്പത്ത് നയിക്കുന്ന വ്യക്തിത്വ വികസന ക്ലാസ് ഉണ്ടായിരിക്കുന്നതാണ് . തുടർന്ന് കലാപരിപടികളും ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കാൻ താത്പര്യമുള്ള എല്ലാവരും പങ്കെടുക്കണമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.