
കാർഷികസർവകലാശാല വെള്ളാനിക്കര ഫാം തൊഴിലാളികൾ ഓരോരുത്തരായി ഐ.എൻ.റ്റി.യു.സി.യിൽ നിന്ന് രാജിവെച്ച് AITUC.യിൽ ചേരുന്നു.
ഒടുവിലായി ചേർന്ന സിജോ തോമസ് എന്ന തൊഴിലാളിയെ കെ.എ.യു.ലേബർ അസോസിയേഷൻ (AITUC) ജനറൽ സെക്രട്ടറി സി.വി.പൗലോസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു. കാർഷിക സർവകലാശാലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നയപരമായും, നിയമപരമായും ഇടപെടാൻ ഇന്ന് AITUC.സംഘടന മാത്രമേ ഉള്ളൂ എന്നും
ആശയപരമായും ,സംഘടനാപരമായും ,നേതൃത്വപരമായും തകർന്നു നിൽക്കുന്ന INTUC സംഘടനയിൽ തുടരുന്നത് ആത്മഹത്യാപരമായിരിക്കും എന്ന തിരിച്ചറിവ് കൊണ്ടായിരിക്കണം തൊഴിലാളികൾ AITUC യിലേക്ക് വരുന്നത് എന്നും സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സി.വി.പൗലോസ് പറഞ്ഞു. ലേബർ അസോസിയേഷൻ സെൻട്രൽ നഴ്സ്റി യൂണിറ്റ് പ്രസിഡന്റ് ഷിജോൺ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.എസ്.സുശീൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഡി.രജിത , സംസ്ഥാന സെക്രട്ടറി ഫിജോയ് അബ്രഹാം എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി.എസ്.ഷെമീർ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


