
മുടിക്കോട് റോഡ് ക്രോസ് ചെയ്യുന്നതിനിടെ മിനി ലോറി ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്
ദേശീയപാതയിൽ മുടിക്കോട് വെച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാൽ നടയാത്രക്കാരിയെ കോഴി വണ്ടി ഇടിച്ചു. ചെമ്പൂത്ര ചിരിക്കേണ്ടത്ത് വീട്ടിൽ ഓമനയ്ക്കാണ് ഗുരുതര പരിക്ക് പറ്റിയത് . ഉടൻ തന്നെ തൃശ്ശൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി . മുടിക്കോട് അടിപ്പാത വേണം എന്ന ആവശ്യവുമായി ശക്തമായി സമരം ചെയ്തതിൻ്റെ അടിസ്ഥനത്തിലാണ് അടിപ്പാത പാസായത് ഇപ്പോഴും പണികൾ തുടങ്ങിയിട്ടില്ല ആയതിനാൽ അപകടങ്ങളും വർദ്ധിക്കുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


