
പട്ടിക്കാട് സെൻറ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ പുതുക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഓശാന ഞായർ ആചരണത്തോടെ ആരംഭിച്ചു. അൻപതു ദിവസം നീളുന്ന നോമ്പിന്റെയും പരിത്യാഗ പ്രവൃത്തികളുടെയും പുണ്യത്തിനായി വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിൻ്റെ ഓർമ പുതുക്കിയാണ് ഓശാന ഞായർ ആചരിക്കുന്നത്. എളിമയുടെയും ലാളിത്യത്തിൻ്റെയും പ്രതീകമായി ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശു ക്രിസ്തുവിനെ സൈത്തിൻ കൊമ്പുകൾ വീശി “ദാവീദിൻ സുതന് ഓശാന’ എന്ന ആഹ്‌ളാദ വിളികളോടയാണു ജനക്കൂട്ടം വരവേറ്റത് ആയതിന്റെ ഓർമ്മയ്ക്കായി കുരുത്തോല വെഞ്ചരിപ്പും പ്രത്യേക പ്രാർഥനകളുമായാണു ദേവാലയങ്ങളിൽ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. തുടർന്നു കുരുത്തോലകൾ ആദരപൂർവം കയ്യിലേന്തി വിശ്വാസികൾ യേശുക്രിസ്തുവിന്റെ ജറുസലം യാത്രയുടെ ഓർമ പുതുക്കി ഹോളി ഫാമിലി മഠത്തിൽ നിന്നും ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തി. തിരുകർമ്മങ്ങൾക്ക് വികാരി ഫാ ജിജോ വള്ളുപാറ നേതൃത്വം നൽകി







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

