March 13, 2026

ഒല്ലൂർ നിയോജക മണ്ഡലം വികസന സന്ദേശ ജാഥ വാണിയംപാറയിൽവെച്ച് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ എൽ വി രാമകൃഷ്ണനെ വേദിയിൽ വെച്ച് മന്ത്രി കെ രാജൻ പൊന്നാടയണിച്ച് ആദരിച്ചു.

Share this News

മന്ത്രി കെ രാജൻ ജാഥ ക്യാപ്റ്റനും എൽ ഡി എഫ് കൺവീനർ വർഗ്ഗീസ് കണ്ടംകുളത്തി ഡയറക്ടറുമായ ജാഥയാണ് ഒല്ലൂർ മണ്ഡലത്തിൽ പര്യാടനം നടത്തുന്നത്.
ഒല്ലൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഏഴ് വർഷക്കാലയളവിൽ നടന്ന 1650 കോടി രൂപയുടെ വികസന
പ്രവർത്തനങ്ങളും കോർപ്പറേഷൻ്റെയും, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ നേത്യത്വത്തിൽ 1200 കോടിയിലധികം രൂപയുടെയും വികസന പ്രവർത്തനങ്ങളും പുത്തൂരിലെ സുവോളജിക്കൽ പാർക്ക്, ടൂറിസം കോറിഡോർ അടക്കമുള്ള ടൂറിസം വികസന പദ്ധതികൾ, ആധുനിക നിലവാരത്തിലുള്ള ഗതാഗത സൗകര്യ പദ്ധതികൾ, മലയോര പട്ടയങ്ങളുടെ വിതരണം, സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കാർഷിക മേഖലയെ പുത്തനു ണർവിലേക്ക് നയിച്ച കൃഷി സമ്യദ്ധി പദ്ധതി, സമ്പൂർണ്ണ വൈദ്യുതിവത്‌കരണ പദ്ധതി, കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ, അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോളനികളുടെ നവീകരണം, ബനാന ആൻ്റ് ഹണി പാർക്ക്, കുടിവെള്ള – ജലസേചന പദ്ധതികൾ തുടങ്ങി എണ്ണമറ്റ പ്രവർത്തനങ്ങൾ തൊട്ടു കാണിച്ചാണ് ജാഥയാത്ര പ്രയാണമാരംഭിച്ചത്.സി പി ഐ ലോക്കൽ സെക്രട്ടറി സനൽ വാണിയമ്പാറ അദ്ധ്യക്ഷനായി.പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ എൽ വി രാമകൃഷ്ണനെ വേദിയിൽ വെച്ച് മന്ത്രി കെ രാജൻ പൊന്നാടയണിയിച്ചു.സംസ്ഥാന സർക്കാരിൻ്റേയും ഐക്യദാർഢ്യം അറിയിച്ചു.സി പി ഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സി പി ഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി പി ഡി റെജി ,കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, എൻ സി പി പ്രതിനിധി കുരിയൻ ആനിക്കാട്ടിൽ, ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്, പഞ്ചായത്ത് പ്രസിഡൻ്റ് മാർ പഞ്ചായത്ത് ബെർമാരും നാട്ടുകാരും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!