March 13, 2026

യുഡിഎഫ് പീച്ചി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  വിലങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു

Share this News


യുഡിഎഫ് പീച്ചി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃശൂർ പാർലിമെന്റ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന കുത്തക മുതലാളിമാരും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ മതേതരത്വവും, ജനാധിപത്യവും ഉയർത്തി പിടിക്കുന്ന മൂല്യാധിഷ്ടിത ശക്തിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടത്  കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് പീച്ചി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വിലങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. KPCC സെകട്ടറി സുനിൽ അന്തിക്കാട്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ എൻ വിജയകുമാർ , മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ ,മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് തേനംപറമ്പിൽ , എം കെ ശിവരാമൻ, ബാബു തോമസ്,ഷിബു പീറ്റർ , സജി ആൻഡ്രൂസ്, ബി.എസ് എഡിസൺ, കെ.എം കുമാരൻ, ഷാജി പീറ്റർ, കുര്യാക്കോസ് ഫിലിപ്പ്,ബിനു കെ.വി, ജയപ്രകാശ്, തങ്കായി കുര്യൻ, സിബിൻ , ജിസ്മോൻ, കൊച്ചുമാത്തു, രതീഷ് പട്ടത്തുപറമ്പിൽ, മാധവൻ, രവി , കെ സി ചാക്കോ, INTUC തൊഴിലാളികൾ തുടങ്ങിയവർ പാർട്ടി പ്രവർത്തകർ, പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!