
പട്ടിക്കാട് പ്രാർത്ഥന ഉപവാസ യജ്ഞം
ഈസ്റ്റർ മദ്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വി. ഫ്രാൻസിസ് സേവ്യർ നഗറിൽ, (പട്ടിക്കാട് സെന്റർ) ആരംഭിച്ചു. അതിരൂപത KCBC മദ്യവിരുദ്ധ സമിതിയും
പട്ടിക്കാട് ഫൊറോന KCBC മദ്യവിരുദ്ധ സമിതിയും ചേർന്ന് നടത്തുന്ന പരിപാടിയുടെ
ഉദ്ഘാടനം മാർ ടോണി നീലങ്കാവിൽ സഹായ മെത്രാൻ നിർവഹിച്ചു. വെരി റവ. ഫാ. ജീജോ വള്ളൂപ്പാറ ഫൊറോന വികാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഫാ. ദേവസ്സി പന്തല്ലൂക്കാരൻ ഡയറക്ർ അധ്യക്ഷത വഹിച്ചു. വി.എം. അഗസ്റ്റിൻ പ്രസിഡന്റ്,സിജോ ഇഞ്ചോടിക്കാരൻ സെക്രട്ടറി,
രാജു പാറപ്പുറം, കൊച്ചു വർക്കി, ലിന്റോ ഫ്രാൻസിസ്, ഷീന ജോസ്, അബ്രഹാം ടി എസ് തുടങ്ങിയവർ നേതൃത്വം നൽകി.
ലഹരി വിമുക്ത സഭയും സമൂഹവും നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക്യവുമായി ധാരാളമാളുകൾ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

