
സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ താമരവെള്ളച്ചാൽ സ്വദേശിയും രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിയുമായ അനന്ദു അശോകന് യുഡിഎഫ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യുഡിഎഫ് പാണഞ്ചേരി മണ്ഡലം കൺവെൻഷനിൽ വെച്ച് കെ.പി.ഡി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് മൊമന്റോ നൽകി ആദരിച്ചു. 74 കിലോഗ്രാം വിഭാഗത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത് സെന്റ്തോമസ് കോളേജിലെ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർഥിയാണ്. താമര വെള്ളച്ചാൽ സ്വദേശിയും വിലങ്ങന്നൂർ ജന്റ്സ് സലൂൺ ഉടമയുമായ പാറപ്പുറത്ത് കുടിയിൽ അശോകന്റെയും സുനിതയുടെയും മകനാണ് അനന്ദു അശോകൻ. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ ,
KPCC സെക്രട്ടറി സുനിൽ അന്തിക്കാട്,ഡിസിസി സെക്രട്ടറി എം എൽ ബേബി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ എൻ വിജയകുമാർ , ഭാസ്കരൻ ആദംങ്കാവിൽ , കെ സി അഭിലാഷ്, ലീലാമ്മ ടീച്ചർ,പി എം ഏലിയാസ് ,ഷിബു പോൾ , സി ഒ എൽദോസ്, ബാബു തോമസ്, ഷൈജു കുരിയൻ, ജിഫിൻ ജോയ്, പ്രവീൺ രാജു , വിനോദ് തേനംപറമ്പിൽ, ഷിബു പീറ്റർ, കുരിയാക്കോസ് ഫിലിപ്പ്, സജി ആൻഡ്രൂസ്,ഷാജി പീറ്റർ, പൗലോസ് തെക്കിനിയത്ത്, കൊച്ചുമാത്തു, സിബിൻ ജോസഫ് , മാധവൻ തുടങ്ങി മറ്റു നേതാക്കൾ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

