March 14, 2026

റൈഡ് ഫോർ വോട്ട്, വോട്ട് ചെയ്യൂ വിഐപി ആകു സൈക്കിൾ റാലി സംഘടിപ്പിച്ചു

Share this News

‘വോട്ട് ഈസ് പവർ’ ‘വോട്ടർ ഈസ് പവർഫുൾ’ എന്ന സന്ദേശവുമായി തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവകേന്ദ്രയുടെയും തൃശൂർ ബൈക്കേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മതിദായക ബോധവൽക്കരണ സൈക്കിൾ റാലി ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഫ്ളാഗ് ഓഫ് ചെയ്തു.

സമ്മതിദാനം നാം ഓരോരുത്തരുടെയും കർത്തവ്യമാണെന്നും നല്ല നാളെക്കായി എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, ഒ.നന്ദകുമാർ, എ.ആർ.രാഗേഷ്, വി.പി.ശരത്, പി.ജി.ഭാഗ്യനാഥ്, കെ.ആർ. ശ്രീജിത്ത്, വി.കെ.കാസിം എന്നിവർ സംബന്ധിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 60 ൽ പരം യുവതി യുവാക്കളാണ് റാലിയിൽ പങ്കെടുത്തത്. തെക്കേഗോപുരയിൽ നടയിൽ നിന്ന് തുടങ്ങിയ സൈക്കിൾ റാലി അയ്യന്തോൾ അമർജവാൻ ജ്യോതി പരിസരത്ത് സമാപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!