
റെയിൽവേ ഡിവിഷനിൽ വിവിധ ജോലികളുടെ ഭാഗമായി ട്രെയിൻ സർവീസിൽ നിയന്ത്രണങ്ങൾ. 12 ട്രെയിനുകൾ പുറപ്പെടുന്ന സമയം രണ്ടര മണിക്കൂർ വരെ വൈകും. ചിലതു ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്. ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16, 18, 19 തീയതികളിൽ തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) എറണാകുളത്തു സർവീസ് അവസാനിപ്പിക്കും. 16, 17, 19, 20 തീയതികളിൽ ഗുരുവായൂർ – തിരുവനന്തപുരം ഇൻ്റർസിറ്റി എക്സ്‌പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്തു നിന്നാകും സർവീസ് തുടങ്ങുക. 17നും 18നും കൊല്ലം – എറണാകുളം മെമു എക്‌സ്പ്രസ് (06778) കോട്ടയത്തു യാത്ര അവസാനിപ്പിക്കും.
• റൂട്ട് മാറ്റം: ഇന്നു രാത്രി 11.15 നു ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ചെന്നൈ എന്നൂർ എക്സ്പ്രസ് (16128), രാത്രി 7.25നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മംഗളൂരു മാവേലി എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചു വിടും. ചെങ്ങന്നൂർ, കോട്ടയം സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിക്കും. 17നു രാവിലെ 9.10നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊച്ചുവേളി – ലോകമാന്യ തിലക് ടെർമിനസ് ഗരീബ്രഥ് എക്സ്പ്രസ് (12202) ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല സ്‌റ്റോപ്പുകൾ ഉണ്ടാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

