March 14, 2026

ഡ്രൈവിങ് ടെസ്‌റ്റ് 50 പേര്‍ മാത്രം; ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം

Share this News


ആർടിഒ ഓഫിസുകളിലും സബ് ഓഫിസുകളിലും ഇന്നു മുതൽ ദിവസം 50 ഡ്രൈവിങ് ടെസ്‌റ്റ് മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കർശന നിർദേശം.
ഇതോടെ ഇന്നും തുടർന്നുള്ള ദിവസങ്ങളിലേക്കും ടെസ്റ്റിന് തീയതി ലഭിച്ച ആയിരക്കണക്കിനാളുകളുടെ അവസരം നഷ്ടമാകും. ഒരു ദിവസം 180 പേരുടെ ടെസ്റ്റ് വരെ നടത്തുന്ന ഓഫിസുകളിലേക്ക് ഇന്നും നാളെയുമൊക്കെ ടെസ്‌റ്റിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം അവധിയെടുത്ത് വന്നവർ അടക്കം പ്രതിസന്ധിയിലായി. ഇന്നലെ ആർടിഒമാരുടെ യും ജോയിൻ്റ് ആർടിഒമാരുടെയും ഓൺലൈൻ യോഗം വിളിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് ആർടിഒ  മാർ എല്ലാ ഓഫിസുകളിലേക്കും സന്ദേശം കൈമാറി. ഇക്കാര്യം ഇന്ന് ടെസ്‌റ്റിന് വരാൻ തയാറെടുത്തവരെ അറിയിക്കാൻ മാർഗമില്ലാതെ എംവിഐമാരും കുഴങ്ങി.
സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലാണ് ആഴ്‌ചയിൽ നാലു ദിവസം ടെസ്‌റ്റ് നടത്തുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!