
വെള്ളാനിക്കര ഫാം വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി തൊഴിലാളികളുടെ നേതൃത്വത്തിൽ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സർവ്വകലാശാല ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് അനു ഹംസ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം കെ സി അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സാങ്കേതിക തടസങ്ങൾ മൂലം സർക്കാർ ജീവനക്കാർക്ക് ശമ്പളം മുൻപ് മുടങ്ങിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാൽ ശമ്പളം നൽകാനാകാത്തത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണ് എന്നും ഈ ശമ്പള പ്രതിസന്ധി സമാനതകളില്ലാത്ത ആശങ്കകളിലേക്ക് ആണ് കേരളത്തെ കൊണ്ട് പോകുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് ആരോപിച്ചു.
മുൻ ജനറൽ കൗൺസിൽ മെമ്പർ ബിബിൻ പി ചാക്കോ യൂണിയൻ ഭാരവാഹികളായ രാഹുൽരാജ് എം ബി മെൽബിൻ ജോൺ, സിജോ തോമസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

