March 14, 2026

 പത്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും

Share this News

മുൻ മുഖ്യമന്ത്രിയും
കോൺഗ്രസ് ലീഡറുമായിരുന്ന
കെ.കരുണാകരന്റെ മകൾ പത്മജവേണുഗോപാൽ ഇന്നു ബിജെപിയിൽ ചേരും. ഡൽഹിയിലെത്തിയ പത്മജ ബിജെപി ദേശീയനേതാക്കളുമായി ഇന്നു ചർച്ച നടത്തും. തുടർച്ചയായി കോൺഗ്രസ്
പാർട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്ന‌ം തുടങ്ങിയത്.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മ‌ാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!