
നടത്തറയിൽ പോലീസിൻ്റെ അശ്രദ്ധമായ വാഹനപരിശോധന; രണ്ട് ലോറികൾ കൂട്ടിയിടിച്ചു
മണ്ണുത്തി നടത്തറയിൽ പോലീസിൻ്റെ അശ്രദ്ധമായ വാഹനപരിശോധനയ്ക്കിടെ തമിഴ്നാട്ടിൽ നിന്നും നെല്ലുമായി പോയിരുന്ന കാലടിയിലേക്ക് കൊച്ചിയിലേക്ക് കാലി സിലിഡറുമായ പോയ ലോറി ഇടിക്കുകയായിരുന്നു.അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റി .നെല്ല് കയറ്റി പോയിരുന്ന ലോറി പോലീസ് ഇന്റർസെപ്റ്റർ സംഘം പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ ലോറി നിർത്തുകയും പുറകിൽ വന്ന കാലി സിലിഡറുമായി പോയ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം തകർന്നു. ലോറിയിൽ നിന്ന് റോഡിലേക്ക് വീണ നെല്ല് ഹൈവേ എമർജൻസി ടീം എത്തിയാണ് നീക്കിയത്. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

