January 28, 2026

മണ്ണുത്തി മഹാത്മ ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ 2022 ൽ SSLC യ്ക്ക് ഉന്നത വിജയം നേടിയ എല്ലാ ബാലവേദി അംഗങ്ങളെ മേയർ M. K വർഗ്ഗീസ് ഉപഹാരങ്ങൾ നൽകി ആദരിച്ചു

Share this News



മണ്ണുത്തി മഹാത്മ ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ 2022 ൽ SSLC യ്ക്ക് ഉന്നത വിജയം നേടിയ എല്ലാ ബാലവേദി അംഗങ്ങളേയും V VSHS ലെ SSLC വിദ്യാർത്ഥികളേയും സ്കൂളിൽ വച്ച് വായനശാല പ്രസിഡന്റ് KP ജോർജ്ജിൻ്റെ അധ്യക്ഷതയിൽ തൃശൂർ കോർപ്പറേഷൻ മേയർ M. k വർഗ്ഗീസ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.തുടർച്ചയായി 11 വർഷക്കാലമായി ഈ സ്കൂളിന് 100 % വിജയം കൈവരിക്കാൻ പ്രയത്നിച്ച ചമേലി മേനോൻ, പ്രധാന അധ്യാപികയെ വായനശാലയ്ക്ക് വേണ്ടി പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ഭാസ്കരൻ K മാധവൻ, ശാലിനി ടീച്ചർ, ഷാരോൺ കരിയാട്ടിൽ, കാർത്തിക് ,ജയശ്രീ തുടങ്ങിയവർ ആശംസകൾ നേർന്നു.വായനശാല ട്രഷറർ ജോൺസൺ പോന്നോര് യോഗത്തിന് നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!