March 14, 2026

സാറ ജോസഫിന് മലയാറ്റൂർ പുരസ്‌കാരം

Share this News


മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫിന്റെ ‘എസ്‌തേർ’ എന്ന നോവലിനു ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് രജനി സുരേഷിന്റെ ‘വള്ളുവനാടൻ വിഷുക്കുടുക്ക’ എന്ന ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകത്തിനാണ്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മലയാറ്റൂർ പ്രൈസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!