March 14, 2026

റേഷൻ കടകൾ അടച്ച് സമരം നാളെ

Share this News

റേഷൻ കടകൾ അടച്ച് സമരം നാളെ

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കേരളത്തിലെ പൊതുവിതരണ മേഖലയോടു കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെടിപിഡി എസ് ആക്ടിലെ അപാകത പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു റേഷൻ വ്യാപാരി സംയുക്‌ത സമര സമിതി നാളെ സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടു സമരം ചെയ്യും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നാളെ ധർണ നടത്തും.നാളെ കലക്ടറേറ്റിനു മുന്നിലെ ധർണ രാവിലെ 10നു സംസ്‌ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്യും.എകെആർആർഡിഎ, കെആർ ഇയു സിഐടിയു, കെഎസ്ആർ ആർഡിഎ, കെഎസ്ആർആർ ഡിഎ (അടൂർ പ്രകാശ്) എന്നീ സംഘടനകളാണു സമരത്തിൽ പങ്കെടുക്കുന്നതെന്നു ജില്ലാ സെക്രട്ടറി പി.ജെ.ജോൺ, ഫ്രാൻ സിസ് ചെമ്മണ്ണൂർ, പി.ആർ.സുരേന്ദ്രൻ എന്നിവർ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!