March 14, 2026

വി.ആർ. കൃഷ്ണതേജയ്ക്ക് അവാർഡ്

Share this News

സംയോജിത ശിശു വികസന പദ്ധതിയിൽ 2022-23 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്‌ച വച്ച കലക്ടർക്കുള്ള അവാർഡ് വി.ആർ.കൃഷ്ണതേജയ്ക്കും ജെറോമിക് ജോർജിനും. ആലപ്പുഴ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് കൃഷ്ണതേജയെ അവാർഡിന് അർഹനാക്കിയത്. കോവിഡ് കാലത്ത് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് സ്പോൺസർമാരെ കണ്ടെത്തുന്ന പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പദ്ധതി കലക്ടർ തൃശൂരിലും നടപ്പാക്കിയിട്ടുണ്ട്. നേരത്തെ സബ് കലക്ട‌ർ ആയിരിക്കുമ്പോഴും സംയോജിത ശിശു വികസന പദ്ധതി പ്രവർത്തനങ്ങൾക്ക് കൃഷ്ണതേജ അവാർഡ് നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചതിന് 2 തവണയും അവാർഡ് നേടി. തിരുവനന്തപുരം ജില്ലാ കലക്ടർ ആണ് ജെറോമിക് ജോർജ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!