February 3, 2026

പള്ളികണ്ടം – മുടിക്കോട് പൈപ്പ് ലൈൻ റോഡിൽ കുടിവെള്ളം പാഴാകുന്നു

Share this News


പീച്ചി ഡാമിൽ നിന്നും തൃശൂർ കോർപ്പറേഷനിലെ വിവിധ ഭാഗങ്ങളിലേക്ക്  എത്തുന്ന കുടിവെള്ളം പാണഞ്ചേരി പഞ്ചായത്തിലെ ചിറക്കുന്ന്   22-ാം വാർഡിൽ പള്ളികണ്ടം – മുടിക്കോട് പൈപ്പ് ലൈൻ റോഡിൽ  കരിപ്പക്കുന്ന് പള്ളിക്ക് താഴെയാണ് പൈപ്പിൻ്റെ വാൽവ് ലീക്കായി വെള്ളം പാഴാകുന്നു. ജലക്ഷാമം രൂക്ഷമാകുന്ന വേനൽക്കാലത്താണ് ഈ കുടിവെള്ളം പാഴാകുന്നത്.റോഡിൽ കൂടി വെള്ളം ഒഴുകി ചെളിയാവുന്നത് മൂലം വാഹനം പോകുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരാതി പറയുമ്പോൾ ഇപ്പോൾ ശരിയാക്കാമെന്ന് പറയുകയും പിന്നീട് തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണ് ഇവിടെ നടക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!