February 3, 2026

പോളിയോ വാക്സീൻ വിതരണം ഇന്ന്

Share this News

സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് രാവിലെ 8 മുതൽ വൈകിട്ട് 5വരെ പോളിയോ വാക്സീൻ നൽകും.
രാവിലെ 9.30നു പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, അതിഥി തൊഴിലാളികളുടെ ക്യാംപുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 23,471 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!