
സിപിഐ എഐവൈഎഫ് തെക്കുംപാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ചിലെ പരിധിയിൽപ്പെടുന്ന SSLC, + 2 പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളേയും ആദരിക്കുന്ന പരിപാടി മികവ് 2022 എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി ഡി റെജി ഉദ്ഘാടനം ചെയ്തു. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, AIYF മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി ,രമ്യ രാജേഷ്, ബ്രാഞ്ച് സെക്രട്ടറി വിനോദ്, സന്തോഷ് കീറ്റികൽ, പ്രസാദ്, രവി, തുടങ്ങിയവർ പങ്കെടുത്തു