September 8, 2024

ഇന്നവേറ്റീവ് പ്രോജക്ട് അവതരണ മത്സരത്തിൽ പട്ടിക്കാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Share this News



സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി  തൃശ്ശൂർ രാമവർമപുരം ഡയറ്റിൽ വച്ച് നടന്ന ജില്ലാതല ഇന്നവേറ്റീവ് പ്രോജക്ട് അവതരണ മത്സരത്തിൽ പട്ടിക്കാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.സെക്കൻ്ററി തലത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച  സ്കൂളിന് മാത്രമാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത.ഒല്ലൂക്കരBRC യിൽ നിന്ന് ഒന്നാം സ്ഥാനത്തോടെയാണ് പ്രോജക്ട് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങളുടെ ശുദ്ധജല ലഭ്യതയെക്കുറിച്ചുള്ള പഠനത്തിനാണ് ഈ അംഗീകാരം. ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അധ്യാപികയായ എം രേണുകയാണ് പ്രോജക്ടിന് നേതൃത്വവും അവതരണവും നടത്തിയത്.വിദ്യാർത്ഥികളായ അനൈന കെ എൽ ,മുഹമ്മദ് അർഫദ് എന്നിവരും പങ്കെടുത്തു.പട്ടിക്കാട് സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഭിപ്രായം ലഭിച്ചു..പ്രിൻസിപ്പാൾ ഏലിയാസ്, HM ഷൈലജ, PTA പ്രസിഡൻ്റ് ബിജു, SSGകൺവീനർ സുദേവൻ, MPTA പ്രസിഡൻ്റ് സുനിത എന്നിവർ ആശംസകൾ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!