
സംസ്ഥാനത്ത് ചൂട് കൂടും
സംസ്ഥാനത്ത് ഉടനെങ്ങും മഴ പ്രതീക്ഷിക്കേണ്ടതില്ല. ചൂടിനു കുറവും ഉണ്ടാകില്ല. മാർച്ച് ഒന്നുവരെ മിക്ക ജില്ലകളിലും സാധാരണയിൽ കവിഞ്ഞ ഉയർന്ന താപനില പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഈ ജില്ലകളിൽ ചൂടിനും അസ്വസ്‌ഥതയ്ക്കും കാരണമാകുമെന്നാണു മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്നാണ് അറിയിപ്പ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

