ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി കാംപയിൻ ആരംഭിച്ചു. വിലങ്ങന്നൂർ വാർഡിൽ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്താൻ ഉള്ളവരെ കണ്ടെത്തി വീടുകളിൽ എത്തി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന വോട്ടു ചേർക്കൽ വീട്ടുപടിക്കൽ എന്ന ക്യാമ്പയിന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ തുടക്കമായി . ഇലക്ഷൻ ഡിക്ലയർ ചെയ്യുന്നതുവരെ വോട്ടു ചേർത്തൽ തുടരുമെന്നും, ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വോട്ടർമാരാണ്. വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി വോട്ടവകാശം വിനിയോഗിക്കണമെന്ന് ഷൈജു കുരിയൻ പറഞ്ഞു. വാർഡ് വികസന സമിതി ചെയർമാൻ കെ സി ചാക്കോ, പൊതുപ്രവർത്തകരായ ബിനു കെ വി , ജോൺ വിലങ്ങന്നൂർ എന്നിവർ പങ്കെടുത്തു.