
മാർച്ചിൽ പാലിന് ലീറ്ററിന് 10 രൂപ അധികം നൽകാൻ മിൽമ എറണാകുളം മേഖലാ യൂണിയൻ തീരുമാനിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ കർഷകർക്കും, സംഘങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മാർച്ചിലെ പ്രോത്സാഹന വിലയായ 10 രൂപയിൽ 6 രൂപ കർഷകനും 4 രൂപ സംഘത്തിനും ലഭിക്കും. സംഘത്തിനു ലഭിക്കുന്ന 4 രൂപയിൽ 1 രൂപ മേഖലാ യൂണിയനിൽ സംഘത്തിൻ്റെ ഓഹരിയായി വകയിരുത്തും. പ്രോത്സാഹന വില നൽകാൻ 16 കോടി രൂപ ചെലവു വരും. മിൽമയിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ കുടിശിക നൽകാൻ 17 കോടി രൂപയും നീക്കി വച്ചിട്ടുണ്ടെന്നു മേഖലാ യൂണിയൻ ചെയർമാൻ എം. ടി.ജയൻ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

