
നിരവധി അപകടങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ റോഡ് മുറിച്ചുകടക്കുന്നവർ അതീവ ശ്രദ്ധ പാലിക്കുക എന്ന സൂചന ബോർഡ് പീച്ചി പോലീസ് സ്ഥാപിച്ചു. മുടിക്കോട് അടിപ്പാത വേണമെന്ന ആവശ്യം പ്രാബല്യമാകാത്തതിനാൽ റോഡ് ഇടമുറിഞ്ഞ് കടക്കുന്നത് വളരെ അപകടകരമാണ്. നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

മുടിക്കോട് പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ്. പാലക്കാട് നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന ഏറ്റവും എളുപ്പമുള്ള വഴിയാണ് മുടിക്കോട് ചിറയ്ക്കാക്കോട് വഴി. പക്ഷെ ഇപ്പോൾ നിരവധി അപകടങ്ങൾ സംഭവിക്കുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ് മുടിക്കോട്. കാറുകൾ , ബൈക്ക് etc നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത് സൂചനാ ബോർഡിന്റെ അഭാവം മൂലം Prd ഫോട്ടോഗ്രാഫർ ജിജു വർഗീസിന്റെ മരണം ഇവിടെയാണ് സംഭവിച്ചത്. നിരവധി റിപ്പോർട്ട് ചെയ്ത അപകടങ്ങളും റിപ്പോർട്ട് ചെയ്യാത്ത നിരവധി അപകടങ്ങളും ഇവിടെ ഇപ്പോഴും സംഭിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അപകട മേഖല സൂചനാ ബോർഡ് ഇവിടെ സ്ഥാപിച്ചത്.
