February 2, 2026

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി കുത്തേറ്റ് മരിച്ചു

Share this News

കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യനാഥൻ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂർ ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് സത്യന് വെട്ടേറ്റത്. രാത്രി പത്തേകാലോടെയാണ് സംഭവം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യനാഥൻ.ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. മഴുകൊണ്ടാണ് വെട്ടിയതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.സത്യനാഥന്‍റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പോലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്‍റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് പ്രാദേശിക ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി ഏരിയയിൽ വെള്ളിയാഴ്‌ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!