
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലത്ത് 37 ഡിഗ്രി സെൽഷ്യസും മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം. വരും ദിവസങ്ങളിലും 2-3 ഡിഗ്രി സെൽഷ്യസ് വരെ താപനില സംസ്‌ഥാനത്ത് ഉയർന്നേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചെങ്കിലും ഇന്നലെ അതുണ്ടായില്ല. എന്നാൽ ഞായർ വരെ മധ്യ-തെക്കൻ ജില്ലകളിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ ചെറിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
