
ആലുവ ശിവരാത്രിക്ക് സ്പെഷൽ ട്രെയിനുകൾ ഒരുക്കി റെയിൽവേ.ശിവരാത്രി ദിവസമായ 8നു വൈകിട്ടുള്ള 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്, മറ്റു സ്റ്റോപ്പുകൾക്കു പുറമേ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ നിർത്തും. രാത്രി 06461 ഷൊർണൂർ തൃശൂർ എക്സ്പ്രസ് സ്പെഷൽ ആലുവ വരെ ഓടും. രാത്രി 11.15നു തൃശൂർ വിടുന്ന ട്രെയിൻ എല്ലാ സ്റ്റേഷനുകളിലും നിർത്തിയ ശേഷം 12.45നു ആലുവ യിൽ എത്തും. പിറ്റേന്നു രാവിലെ 5.15നു ആലുവയിൽ നിന്നു പുറപ്പെടുന്ന 16609 തൃശൂർ കണ്ണൂർ എക്സ്പ്രസ് രാവിലെ 6.40നു തൃശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്കു യാത്ര തുടരും. ഈ ട്രെയിനും ആലുവയ്ക്കും ഷൊർണൂരിനുമിടയിൽ എല്ലാ സ്‌റ്റേഷനുകളിലും നിർത്തും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

