January 28, 2026

നടത്തറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC, +2 വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി

Share this News

നടത്തറഗ്രാമ പഞ്ചായത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC, PULS TWO വിജയിച്ച വിദ്യാർത്ഥികളെയും മികച്ച ആശാവർക്കറായി തിരഞ്ഞെടുത്ത ഷാഹിദയെ ആദരിക്കലും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. KPCC സെക്രട്ടറിയും , കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയൽ യോഗം ഉദ്ഘാടനം ചെയ്തു.DCC സെക്രട്ടറി ML ബേബി,വിജയകുമാർ, മണ്ഡലം പ്രസിഡന്റ് ജേക്കബ് പോൾ, മെമ്പർമാരായ ടി പി മാധവൻ,മിനി വിനോദ്, ബൂത്ത് പ്രസിഡന്റ് ജോർജ്,ജിന്നി ജോയി, അബിളി,ജലജ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.പ്രസന്ന,
കൃഷ്ണകുമാർ,എൽദോ പോൾ,എം പി ജോയി,  മിഥുൻ മാധവൻ എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!