February 2, 2026

മഞ്ഞ, പിങ്ക് റേഷൻ കാർഡ്; ഇ കെവൈസി മസ്റ്ററിങ് മാർച്ച് 18ന് മുൻപ് പൂർത്തിയാക്കണം

Share this News


മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇകെവൈസി മസ്റ്റ്റിങ് മാർച്ച് 18ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശം. മാർച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തീയതി മാറ്റിയതിൽ പൊതുവിതരണവകുപ്പ് ഉദ്യോഗസ്‌ഥർക്കു വ്യക്തതയില്ല. കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് (മഞ്ഞ, പിങ്ക് കാർഡുകൾ) അർഹരാണെന്നും ഉറപ്പു വരുത്താനാണ് മറിങ് ചെയ്യേണ്ടത്. 18 ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15, 16, 17 തീയതികളിൽ എല്ലാ താലൂക്കിലും ക്യാംപുകൾ നടത്തണമെന്നു പൊതുവിതരണ വകുപ്പിന്റെ സർ ക്കുലറിൽ നിർദേശിച്ചു. 17 ഞായറാഴ്ചയാണ്. പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ നാളെയും 24നും താലൂക്ക് തലത്തിൽ 5 പേർക്കു വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം. സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങി സൗകര്യപ്രദമായ സ്‌ഥലങ്ങളിലാണു ക്യാംപുകൾ നടത്തേണ്ടത്. റേഷൻ കടകളിൽ എത്തുന്നവർക്ക് അവിടെയും റേഷൻ വിതരണത്തിനു തടസ്സം വരാത്തവിധം മസ്‌റ്ററിങ് ചെയ്തു കൊടുക്കണം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!