
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിലാണ് ആളുകളിൽനിന്ന് ഭിക്ഷ യാചിച്ചു കിട്ടിയ പണം കൊണ്ട് റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കുന്നത്. പഞ്ചായത്തിലെ തന്നെ പ്രധാന റോഡായ വിലങ്ങന്നൂർ – ചെന്നായ്പാറ റോഡ് നാളുകളായി തകർന്നു കിടക്കുകയാണ്.റോഡിൻ്റെ വിലങ്ങന്നൂർ വാർഡിന് പുറത്തുള്ള ഭാഗങ്ങൾ പുനർ നിർമാണത്തിന് തുക അനുവദിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകൾക്ക് പണം നൽകാതെ പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫും മന്ത്രി കെ. രാജനും പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ ഭിക്ഷാടനസമരം.
റോഡ് നിർമ്മാണത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നാം തീയതി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻറെ നേതൃത്വത്തിൽ വിലങ്ങൂന്നൂരിൽ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. റോഡ് നിർമ്മാണ ഭിക്ഷാടന സമരം കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജെ കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.അടിസ്ഥാന വികസന കാര്യത്തിൽ പോലും അന്ധമായ രീതിയിൽ രാഷ്ട്രീയം മാത്രം നോക്കുന്ന കെ രാജൻ ജനപ്രതിനിധി എന്ന നിലയിൽ പാടെ പരാജയമാണെന്ന് ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. റോഡ് അറ്റകുറ്റപണിക്കായി കഴിവിന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടതിനാലാണ് യാചന സമരവുമായി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിയത് എന്ന് യാചന സമരത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മെമ്പർ ഷൈജു കുര്യൻ പറഞ്ഞു.പാർലമെൻററി പാർട്ടി ലീഡർ ബാബു തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ മുൻ പഞ്ചായത്ത് പ്രസിഡൻറ്മാരായ റോയ് കെ ദേവസി,ശകുന്തള ഉണ്ണികൃഷ്ണൻ ,
ഷിബു പോൾ, കെ എം പൗലോസ്, ബാബു പാണാംകുടി , ബിന്ദു ബിജു ഇടപ്പാറ, ജോൺ ടി വി, ജിഫിൻ ജോയ്, സി എസ് ശ്രീജു, വിനോദ് തേനംപറമ്പിൽ , ബി എസ് എഡിസൺ, ഷിബു പീറ്റർ , സജി അൻസ്രൂസ്, കുര്യാക്കോസ് ഫിലിപ്പ് , സി ഡി ആന്റണി, തങ്കായി കുരിയൻ, കെ സി ചാക്കോ , കെ എം കുമാരൻ, ഷാജി പീറ്റർ, ബിനു കെ വി എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

