
താണിപ്പാടം നാലാം വാർഡ് ആയോട് പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് അനുവദിച്ച 8 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. വാർഡ് മെമ്പർ ഇ.ടി ജലജൻ അധ്യക്ഷനായിരുന്നു. സമിതി പ്രസിഡന്റ് മജീദ് വലിയകത്ത്, സെക്രട്ടറി ഷാജു. അമ്പാട്ടുകുടിയിൽ, ട്രഷറർ ജോർജ്ജ് കാക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഈ പദ്ധതി വഴി 120 ഓളം കുടുംബങ്ങൾക്കാണ് കുടിവെള്ള വിതരണം നടത്തി വരുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

