February 3, 2026

മൂലംകോട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു നിർവഹിച്ചു.

Share this News

ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കി പുതിയതായി താണിപ്പാടം നാലാം വാർഡിൽ നിർമിക്കുന്ന മൂലംകോട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷനായിരുന്നു.വാർഡ് മെമ്പർ ഇ.ടി ജലജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമിതി പ്രസിഡന്റ് മജീദ് വലിയകത്ത്, സെക്രട്ടറി ഷാജു. അമ്പാട്ടുകുടിയിൽ, ട്രഷറർ ജോർജ്ജ് കാക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!