February 3, 2026

വിലങ്ങന്നൂർ സെൻ്റ് ആൻ്റൺ വിദ്യാപീഠത്തിൽ ഇംഗ്ലീഷ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Share this News

വിലങ്ങന്നൂർ സെൻറ്  ആൻറൺ വിദ്യാപീഠത്തിൽ ഇംഗ്ലീഷ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഇംഗ്ലീഷ് ഭാഷാസ്നേഹികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള സംഘനൃത്തത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കാനും അനുകൂല സാഹചര്യം ഒരുക്കുന്ന വിധത്തിലുള്ള പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിൽ താൽപര്യം ജനിപ്പിക്കുന്ന വിവിധ പരിപാടികൾ നഴ്സറി തലം മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ചേർന്ന് അണിയിച്ചൊരുക്കി.ഇംഗ്ലീഷ് ഭാഷ അടിസ്ഥാനമാക്കി നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ പ്രസ്തുത വേളയിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.പാഠ്യപാഠ്യേതര മേഖലകളിൽ എന്നും മികവ് പുലർത്തുന്ന സെൻ്റ് ആൻ്റൺ വിദ്യാപീഠത്തിൽ,ഇംഗ്ലീഷ് ഭാഷ സുഗമമാക്കാൻ ആവിഷ്കരിച്ച നൂതന സംരംഭം തികച്ചും അഭിനന്ദനാർഹമാണ്. ചടങ്ങിൽ  സിസ്റ്റർ റോസ് വിർജീനിയ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി കാതറിൻ നന്ദി പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയാങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R ട്
error: Content is protected !!