
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ. 434 റൺസിനാണ് ചരിത്രജയം. ഇതോടെ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ ജയമെന്ന റെക്കോഡും സ്വന്തമായി. 557 റൺസിന്റെ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 122 റൺസിന് പുറത്തായി. സ്കോർ: ഇന്ത്യ 445, നാലിന് 430 ഡിക്ല. ഇംഗ്ലണ്ട് 319, 122. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടുകയും രണ്ട് ഇന്നിങ്‌സുകളിലായി ഏഴ് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. ഇന്ത്യക്കായി ഓപ്പണർ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്‌സിൽ ഇരട്ട സെഞ്ചുറിയോടെ (214) പുറത്താകാതെ നിന്നു.അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1-ന് മുന്നിലാണ്. നാലാം ടെസ്റ്റ് ഈ മാസം 23-ന് റാഞ്ചിയിൽ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

