
കോരംകുളം ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ
ക്ഷേത്ര തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യത്തിൽ കട്ടിളവെപ്പ് ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ മാസങ്ങളായി ശില്പി തിരൂർ ഗോപിയുടെ നേതൃത്വത്തിൽ ഗോപുരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ് കൃഷ്ണശിലയിൽ തീർത്ത കട്ടിള ഒറ്റപ്പാലം അയ്യപ്പൻകുട്ടിയുടെ നേതൃത്വത്തിൽ നാല് ശിൽപികൾ മൂന്നാഴ്ച കാലം അലങ്കാരപണികളും ചിത്ര പണികളും കഴിച്ചാണ് കട്ടിളസമർപ്പിച്ചത്.ചടങ്ങിൽ ക്ഷേത്ര കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു ,ഭഗവാന് താമരമാല ചാർത്തി വിശേഷാൽ പൂജകളും നിവേദ്യങ്ങൾക്കും ശേഷമാണ് കട്ടിളവെപ്പ് ചടങ്ങ് ആരംഭിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

