
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ വർധിച്ചു വരുന്ന വന്യ ജീവി ആക്രമണത്തെ പ്രതിരോധിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടുള്ള നിവേദനം തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഓഫീസിൽ വെച്ച് റവന്യൂ മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നൽകി.
പഞ്ചായത്തിലെ വിവിധ മലയോര പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനകൾ കൃഷിയിടത്തിലും ജനവാസ മേഖലയിലും ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുകയാണ്.കൃഷിയിടത്തിന് പുറമെ ജനവാസ മേഖലയിലേക്കും വന്യ ജീവികൾ ഇറങ്ങുന്നതിനാൽ ഇവിടത്തെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


