February 3, 2026

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.

Share this News

പാണഞ്ചേരി ഗ്രാമ
പഞ്ചായത്തിൻ്റെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 43,09,00,612  രൂപ വരവും  41,37,70,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ്പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ അവതരിപ്പിച്ചത്. ഭവന നിർമ്മാണം, അറ്റകുറ്റപ്പണികൾ (4,50,00,000), റോഡുകൾ റീ ടാറിങ് (2,96,39,000), കൃഷി (1,65,47,500), ആരോഗ്യമേഖല (1,14,25,000), പുതിയ റോഡുകൾ (1,00,00,000),  മൃഗസംരക്ഷണം (77,30,000) എന്നീ മേഖലകളിലേക്കാണ്  ബജറ്റിൽ പ്രധാനമായും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത്. ബജറ്റിൽ പ്രൈമറി വിദ്യഭ്യാസം (12,00,000), വിദ്യഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ (28,00,000) കല സംസ്ക്കാരം, യുവജന ക്ഷേമം, സ്പോർട്ട്സ് (15,60,000) വൈദ്യുതി ലൈൻ നീട്ടൽ (17,00,000) കുടിവെള്ള പദ്ധതികൾക്ക് സോളാർ പാനൽ (30,00,000) അംഗണവാടി പോഷകാഹാരം
(56,00,000) രൂപയും ബജറ്റില്‍ വകയിരുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി പി. ആർ ജോൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!