February 3, 2026

എസ്.എൻ.ഡി.പി. കയ്പമംഗലം ബീച്ച് ശാഖയിൽ ശിവഗിരി മഠം സ്വാമിയും പെരിങ്ങോട്ടുകര ശ്രീ നാരായണ മഠം സെക്രട്ടറിയുമായ സ്വാമി ദിവ്യാനന്ദഗിരിക്ക് സ്വീകരണവും ഗുരുപൂജയും നടത്തി.

Share this News

ബീച്ച് ശാഖയിൽ ഗുരുമന്ദിരത്തിലെ ഗുരുദേവപ്രതിഷ്ഠ നടത്തിയതിൻ്റെ 10-ാം വാർഷികവും 125-ാം മത് പ്രതിമാസ ചതയപൂജയാണ് നടത്തിയത്.
സ്വാമി ദിവ്യാനന്ദ ഗിരിയെ ശാഖയിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ്കുമാർ യോഗം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ശാഖാപ്രസിഡൻ്റ് കെ.വി.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.വി. രമേശ് സ്വാഗതം പറഞ്ഞു. നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി,
യോഗം ബോർഡ് മെമ്പർ പ്രകാശ്കടവിൽ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദുമനോജ് , ദേവ മംഗലം ശാഖാ സെക്രട്ടറി ടി.എസ്.പ്രദീപ് , വൈസ് പ്രസിഡൻറ് കെ.ആർ.സത്യൻ,രാമു ചക്കാലക്കൽ, ടി.എം. രാധാകൃഷ്ണൻ, എ.വി. മല്ലിനാഥൻ,വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ, വൈസ് പ്രസിഡൻറ് കൈരളി വത്സൻ, സെക്രട്ടറി ഇന്ദിര രാജഗോപാൽ, അഗസ്തേശ്വരപുരം ശാഖാ സെക്രട്ടറി മനോഹരൻ കുറ്റിക്കാട്ട്, കൂരിക്കുഴി ശാഖാ സെക്രട്ടറി ശശി
മുതിരപറമ്പിൽ, കയ്പമംഗലം ശാഖാ സെക്രട്ടറി വനജ ശിവരാമൻ എന്നിവർ ആശംസകൾ നേർന്നു. കയ്പമംഗലത്തെ 6 ശാഖകളിലേയും പ്രതിനിധികൾ പങ്കെടുത്തു.
ബീച്ച് ശാഖാ വൈസ് പ്രസിഡൻ്റ് പി.വി. അനിൽ, യൂണിയൻ കമ്മറ്റിയംഗം എം.ഡി. ദിനേശ് ചന്ദ്രൻ ,വനിതാസംഘം റീനഅനിൽ , പ്രീത പ്രദീപ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!