
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വാർഡ് 14-ൽ പെരിങ്ങന്നൂർ പ്രദേശത്തെ ആത്രേയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെയും, ഗംഗ പന്തൽ വർക്‌സിന്റെയും പരിസരത്തുള്ള രണ്ട് ഏക്കറോളം സ്ഥലം കത്തി നശിച്ചു. തെങ്ങുകളും കശുമാവുകളും ആണ് കൂടുതൽ കത്തി നശിച്ചിട്ടുള്ളത് . തൃശ്ശൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും, വാർഡ് മെമ്പർ കെ ബി ദീപക് ഉൾപ്പെടെ നിരവധി പ്രദേശവാസികളും ചേർന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പരിസരത്തെ ഷെഡുകളിലേക്കും വീടുകളിലേക്കും തീ കത്തിക്കയറുന്നതിനു മുമ്പ് എല്ലാവരുടെയും കഠിനപ്രയത്നം കൊണ്ട് തീ അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
