
സാമ്പത്തിക – സാമൂഹിക സ്ത്രീ ശാക്തീകരണത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനം നടത്തുന്ന കുടുംബശ്രീ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിന് മുന്നോട്ട് വരണമെന്ന് അനീഷ് മേക്കര
സാമ്പത്തിക – സാമൂഹിക സ്ത്രീ ശാക്തീകരണത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനം നടത്തുന്ന കുടുംബശ്രീ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിന് മുന്നോട്ട് വരണമെന്ന് തെക്കുംപാടം വാർഡിലെ കുടുംബശ്രീ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് മെമ്പർ അനീഷ് മേക്കര പറഞ്ഞു. പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് അംഗം മോഹിനി രാജു സ്വാഗതം പറഞ്ഞു. ജെൻഡർ റിസോഴ്സ് ഫെസിലിറ്റേറ്റർ മേരി സണ്ണി, മുൻ പഞ്ചായത്തംഗങ്ങളായ പ്രിയാമണി പി വി സുദേവൻ എന്നിവർ ആശംസകൾ അറിയിച്ചു. ദീപ പ്രസാദ് നന്ദി പറഞ്ഞു. വാർഷിക ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടിയും കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണവും ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

