
ആരോഗ്യമുള്ള ലഹരി വിമുക്ത യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്താണെന്ന് ഡോ. രമ്യ പങ്കജാക്ഷൻ, ഡയറക്ടർ, രുദ്രാക്ഷ ആയുർവേദിക്ക് ഹോളിസ്റ്റിക് സെന്റർ തൃശൂർ അഭിപ്രായപ്പെട്ടു. തൃശൂർ വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ “ലഹരി ശീലവും ആരോഗ്യവും – ആയുർവേദ മാർഗ്ഗങ്ങൾ ” എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. രമ്യ പങ്കജാക്ഷൻ. ആയുർവേദം ലഹരി വിമുക്ത ചികിത്സക്ക് അത്യുത്തമമാണെന്നും ആയുർവേദം ഒരു ജീവിതചര്യയാക്കി മാറ്റണമെന്നും ഡോക്ടർ പ്രസ്താവിച്ചു. ഡോ. ഡി. ഇന്തുചൂഡൻ, ആയുർവേദ കൺസൾട്ടന്റ്, മാനസികാരോഗ്യ ചികിത്സ ആയുർവേദത്തിൽ എന്നതിന്റെ ഒരു മുഖവുരയും വിദ്യാർത്ഥികൾക്ക് നൽകി.

കോളജിലെ കൗൺസിലിങ്ങ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ. കോളേജ് വിദ്യാർത്ഥികൾക്ക് ശരീരത്തിന് ആരോഗ്യമുണ്ടെങ്കിൽ മനസ്സും ബുദ്ധിയും നല്ല വഴിക്ക് ചിന്തിക്കുകയും ലഹരി വിരുദ്ധ മനോഭാവം ഉണ്ടാകുകയും ചെയ്യുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കൌൺസിലിങ് സെൽ കോ-ഓഡിനേറ്ററും ബിസിനസ് മാനേജ്മെന്റ് വിഭാഗം മേധാവിയുമായ രാഖില വി.ജി. സ്വാഗതവും അസിസ്റ്റൻറ് പ്രൊഫസർ രജനി രമേഷ് നന്ദിയും പ്രകാശിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ., പി.ആർ. ഓ. പ്രസാദ് കെ.വി. എന്നിവർ ഇത്തരം ക്ലാസുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും സെമിനാറിൽ സജീവമായി പങ്കെടുത്തു.

ഡോ. എ. സുരേന്ദ്രൻ ,പ്രിൻസിപ്പാൾ,
ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്,
വഴുക്കുമ്പാറ, തൃശൂർ 680 652
7902200113, 9446278191.
www.sngcollegevazhumpara.org