
നടത്തറ : ഇന്ത്യൻ ഭരണഘടനയെ ചോദ്യംചെയ്യാനും, അവഹേളിക്കാനും, ലോകത്തിനു മുന്നിൽ ഇടിച്ചു താഴ്ത്താനുമുള്ള നീക്കത്തിനെതിരെ, ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറോടുള്ള അനാദരവിനെതിരെ, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചെട്ടി സെന്ററിൽ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി.കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റ് ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ഭരണഘടനാ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി
ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കോൺഗ്രസ് നേതാക്കളായ ടി എം രാജീവ്, ജിത്ത് ചാക്കോ, ബാബു കൈതരാത്ത്,എ എസ് മോഹനൻ, റാഫൽ മേലെടത്, ജോയ്സൻ അച്ചാണ്ടി, പ്രിയ ഷാജു,പി യു ചന്ദ്രശേഖരൻ, ഗോപി വടക്കൻ, സജീവൻ പൊങ്ങാനാമൂലഎന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
