January 29, 2026

വിലങ്ങന്നൂർ വാർഡിലെ SSLC Plus Two പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Share this News

വിലങ്ങന്നൂർ : ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി വിലങ്ങന്നൂർ വാർഡിന്റെ അഭിമാനമായി മാറിയ മുഴുവൻ വിദ്യാർത്ഥികളേയും വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ആദരിച്ചു. 4 പേർ എസ് എസ് എൽസിയിലും, ഒരാൾ പ്ലസ്ടുവിലുമാണ് വിലങ്ങന്നൂർ വാർഡിൽ ഫുൾ എ പ്ലസ് നേടിയത്. SSLC പരീക്ഷക്ക് Full A+ നേടിയ അഭിനന്ദ് സുരേഷ്,സ്വാതി TS,സൂരജ് K സുനു,അഭിഷേക് VS പ്ലസ്ടു പരീക്ഷയിൽ സാനിയ ബിജുനെയും ആദരിച്ചു.

എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിലെത്തിയാണ് ആദരവ് നൽകിയത്.മുൻ പഞ്ചായത്ത് പ്രസിഡന്റ് MK ശിവരാമൻ മെമന്റോ വിദ്യാർത്ഥികൾക്ക് നൽകി ആദരവ് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിജയം പ്രചോദനമാകട്ടെയെന്നും മുഴവൻ എ പ്ലസ് നേടുവാൻ കഴിഞ്ഞില്ലെങ്കിലും പരീക്ഷയിൽ വിജയിക്കുവാൻ കഴിഞ്ഞ മുഴുവൻ വിദ്യാർത്ഥികളെയും ഈ അവസരത്തിൽ അനുമോദിക്കുന്നുവെന്നും വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.കുരിയാക്കോസ് ഫിലിപ്പ്, ജോൺ വിലങ്ങന്നൂർ,ശരത്ത് കുമാർ, ജിനീഷ് മാത്യു, അജോഷ് ഗർവ്വാസിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!