January 27, 2026

നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യജനാധിപത്യ മുന്നണി ധർണ്ണ നടത്തി

Share this News

ഐക്യജനാധിപത്യ മുന്നണി ധർണ്ണ നടത്തി പെട്രോൾ ഡീസൽ- പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് നടപടി അവസാനിപ്പിക്കുക, മുട്ടിൽ മരംമുറി കേസിൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്തുക, ഡോളർ കള്ളക്കടത്ത് കേസിലെ പ്രതി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മൗനം വെടിഞ്ഞ് അന്വേഷണത്തെ നേരിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂർ ജംഗ്ഷനിൽ കോർപറേഷൻ സോണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ ഉദ്ഘാടനം മുൻ ഡിസിസി പ്രസിഡന്റ് എം.പി വിൻസെന്റ് (Ex. MLA) നിർവഹിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു .UDF നേതാക്കളായ ജൈജു സെബാസ്റ്റ്യൻ, കെ സി അഭിലാഷ്, ലീലാമ്മ തോമസ്,ജോസഫ് കാരക്കട, സുൽഫിക്കർ വട്ടകല്ല്, സോമൻ കൊളപ്പാറ, എം യു മുത്തു, കെ എൻ വിജയകുമാർ, ബ്ലെസ്സൺ വര്ഗീസ്, പ്രവീൺ രാജു, രതീഷ് കെ ബി, ജിഫിൻ ജോയ്, അർജുൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

error: Content is protected !!