തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലെ ശുചിമുറി അടച്ചിടുന്നതിൽ പ്രതിഷേധം ശക്തം
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലുള്ള ശുചിമുറി ദീർഘ നാളായി അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസ്സുകളിലെ യാത്രക്കാർക്കും തൊഴിലാളികൾക്കും വളരെ അധികം കഷ്ടപ്പാടാണ് ഇതുമൂലം നേരിടേണ്ടിവരുന്നത്. ഹോട്ടലുകൾ പോലും തുറക്കാത്ത ഈ വേളയിൽ കോർപറേഷൻ ശുചിമുറി അടച്ചിടുന്നത് തീർത്തും നിയമവിരുദ്ധമാണ്. ഇവിടെ പ്രവേശിക്കുന്ന ഓരോ ബസുകൾക്കും സ്റ്റാൻഡ് ഫീസ് നൽകുന്നുണ്ടെങ്കിൽ കൂടിയും ഇത്തരം അടിസ്ഥന സൗകര്യങ്ങൾ കോർപറേഷൻ ഓരോ മുട്ട് ന്യായങ്ങൾ നിരത്തി നിഷേധിക്കുകയാണ്. തുറക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തൊഴിലാളികളും മറ്റും കോർപ്പറേഷനെ സമീപിച്ചപ്പോൾ ടെൻഡർ എടുക്കാൻ ആളില്ല എന്ന കാരണം പറഞ്ഞ് ഒഴിവാവുകയാണ്.വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉടനടി ഒരു പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബസ് ജീവനക്കാരും യാത്രക്കാരും. ബസ് ഓണോഴ്സിനു വേണ്ടി നവീൻ കീർത്തനയാണ് അപേക്ഷ നൽകിയത്.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക 989579287
s