
കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ കൃഷ്ണശിലയിൽ തീർത്ഥകട്ട്ലയുടെ കട്ടിളവെപ്പ് കർമ്മം ഫെബ്രുവരി പതിനൊന്നാം തീയതി ഞായറാഴ്ച രാവിലെ 9 നും പത്തിനും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രത്തിൻറെ തന്ത്രി ശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നു.

തദവസരത്തിൽ ക്ഷേത്രമേൽശാന്തി ശക്തിപ്രസാദ് തിരുമേനി സഹകാർമികത്വം വഹിക്കുന്നു. ഈ മഹത്തായ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. കട്ടിലയുടെ അലങ്കാര പണികൾ ഒറ്റപാലം അയപ്പൻ കുട്ടിയാണ് നിർവഹിച്ചത്. തിരൂർ ഗോപിയുടെ നേതൃത്വത്തിൽ ഗോപുരത്തിൻ്റെ പണികൾ പുരോഗമിക്കുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
