January 27, 2026

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം

Share this News

ഫലവർഗ വിളകൾക്കുള്ള ദേശീയ ഏകോപിത ഗവേഷണ പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗവേഷണ- വിജ്ഞാന വ്യാപന പ്രവർത്തനത്തിനു കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രത്തിനു ദേശീയ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. പട്ടികജാതി ജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഗുജറാത്തിലെ നവസാരി കാർഷിക സർവകലാശാലയിൽ വച്ചു നടന്ന പതിനൊന്നാമത്തെ ഗ്രൂപ്പ് ചർച്ചയിലാണ് പുരസ്ക‌ാരങ്ങൾ പ്രഖ്യാപിച്ചത്. അൻപതോളം കേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പുരസ്ക്‌കാരത്തിന്റെ ഭാഗമായി സാക്ഷ്യപത്രവും ഫലകവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ ഡോ. എസ്.കെ. സിങ്ങിൽ നിന്നു വാഴ ഗവേഷണ കേന്ദ്രം മേധാവി പ്രഫ. വിമി ലൂയിസ്, ഡോ. ഗവാസ് രാഗേഷ് ഡോ.ഡിക്ടോ ജോസ്, എസ്. ആർ.അഭിലാഷ് എന്നിവർ ഏറ്റു വാങ്ങി. ദേശീയ ഏകോപിത ഫല വർഗ് ഗവേഷണ പദ്ധതിയുടെ പ്രോജക്ട് കോ-ഓഡിനേറ്റർ ഡോ. പ്രകാശ് പാട്ടിൽ സന്നിഹിതനായിരുന്നു. ഗുജറാത്തിലെ നവസാരി കാർഷിക സർവകലാ ശാലയ്ക്ക് കീഴിലെ ഗന്ധവി ഫല വർഗ ഗവേഷണ കേന്ദ്രത്തിനാണ് ഒന്നാം സ്ഥാനം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!