January 27, 2026

റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണം – ഹൈക്കോടതി

Share this News

റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാം.
റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു അപ്പീൽ.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നുക. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് ഇത്തരത്തിൽ സ്‌റ്റേജ് കാര്യേജിനുള്ള അനുമതിയുള്ളത്. അതുകൊണ്ട് തന്നെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കുന്നതിനെതിരായി വലിയ തോതിലുള്ള അമർഷം കെ.എസ്.ആർ.ടി.സിക്കും സർക്കാരിനുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ചട്ടങ്ങളനുസരിച്ച് ഓൾ ഇന്ത്യടൂറിസ്റ്റ് പെർമിറ്റ് ലഭിച്ച വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജായി സർവീസ് നടത്താൻ സാധിക്കില്ല. എന്നാൽ റോബിൻ ബസിന് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താനുള്ള ഇടക്കാല അനുമതി ഹൈക്കോടതി നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവിന്റെ പേരിലാണ് പലസ്ഥലങ്ങളിലും നിയമം ലംഘിച്ചുകൊണ്ട് ബസ് സർവീസ് നടത്തിയത്. ഏതായാലും ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!